വിദേശകാര്യ സെക്രട്ടറി മിസ്രി അഫ്ഗാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Thursday, January 9, 2025 2:34 AM IST
ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അഫ്ഗാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖിയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിൽ വികസനപദ്ധതികൾ നടപ്പാക്കുന്നതും ആരോഗ്യമേഖലയിൽ സഹായം നല്കുന്നതും ഇന്ത്യ പരിഗണിക്കുമെന്നു മിസ്രി അറിയിച്ചു.
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി നാട്ടുകാർ കൊല്ലപ്പെട്ട സംഭവത്തെ ഇന്ത്യ അപലപിച്ചിരുന്നു.