ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രെ​യും നി​യ​മി​ക്കു​ന്ന പാ​ന​ലി​ൽ​നി​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ ഒ​ഴി​വാ​ക്കി​യ 2023ലെ ​നി​യ​മ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​സാ​ധു​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​ക​ൾ അ​ടു​ത്ത മാ​സം പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഫെ​ബ്രു​വ​രി 18ന് ​മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ വി​ര​മി​ക്കു​ക​യും 2023 ലെ ​നി​യ​മ​പ്ര​കാ​രം പു​തി​യ ക​മ്മീ​ഷ​ണ​റെ നി​യ​മി​ക്കു​ക​യും ചെ​യ്യു​മെ​ന്ന​തി​നാ​ൽ വി​ഷ​യം നേ​രത്തേ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​നും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.