പ്രതിപക്ഷസഖ്യത്തെ നയിക്കാന്‍ തയാറെന്ന് മമത
Sunday, December 8, 2024 1:58 AM IST
ന്യൂഡല്‍ഹി: മഹരാഷ്്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടി ബിജെപിയെ നേരിടുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തുന്നു.
സഖ്യത്തെ നയിക്കുന്ന കോൺഗ്രസിന്റെ പ്രവർത്തനം ശരിയല്ലെന്നാണ് സഖ്യകക്ഷികളുടെ പരാതി. മുന്നണിക്കു മുന്‍പുള്ളതുപോലെ കെട്ടുറപ്പില്ലെന്ന് അടുത്തിടെ സിബിഐ നേതാവ് ഡി.രാജ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ സമാനമായ ആരോപണമാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും മുന്നോട്ടുവയ്ക്കുന്നത്. മുന്നണിയെ നയിക്കാന്‍ സന്നദ്ധയാണെന്ന് മമത ബാനർജി പരസ്യമായി പറയുകയുമാണിപ്പോൾ.
സഖ്യം രൂപീകരിച്ചത് ഞാനാണ്. നേതൃപദവി ആഗ്രഹിക്കുന്നില്ലെങ്കിലും സഖ്യകക്ഷികൾ ആവശ്യപ്പെട്ടാൽ മുന്നണിക്കു നേതൃത്വം നൽകാൻ സന്നദ്ധമാണെന്നു പറഞ്ഞ അവർ ബംഗാൾ വിട്ടുപോകാനില്ലെന്നും ബംഗാളിലിരുന്നുകൊണ്ടുതന്നെ മുന്നണിയെ നയിക്കാനാകുമെന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.