പാഴ്സൽ ബോംബ്: രണ്ടു പേർ പിടിയിൽ
Monday, December 23, 2024 4:23 AM IST
അഹമ്മദാഹാദ്: നഗരത്തിലെ വീട്ടിലെത്തിച്ച പാഴ്സൽ പൊട്ടിത്തെറിച്ചു രണ്ടു പേർക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേർകൂടി അറസ്റ്റിലായി. പിടിയിലായ രൂപൻ റാവു (44) എന്നയാൾ മുൻ ഭാര്യയുടെ സുഹൃത്തായ ബൽദേവ് സുഖാദിയയോടു പ്രതികാരം ചെയ്യാനാനാണു കൃത്യം ആസൂത്രണം ചെയ്തതതെന്നു പോലീസ് പറഞ്ഞു.
സുഖാദിയയുടെ അച്ഛനെയും സഹോദരനെയും അപകടപ്പടുത്താൻ പദ്ധതിയിട്ടിരുന്നു. തന്റെ വിവാഹമോചനത്തിനു കാരണക്കാരൻ ബൽദേവ് സുഖാദിയ ആണെന്നാണു പ്രതിയുടെ വിശ്വാസം. ഇന്റർനെറ്റിന്റെ സഹായത്തോടെയാണു ബോംബ് നിർമാണം റാവു പഠിച്ചത്.