സൗരാഷ്ട്ര എക്സ്പ്രസ് പാളം തെറ്റി
Wednesday, December 25, 2024 4:39 AM IST
മുംബൈ: മുംബൈ ദാദറിൽ നിന്നും ഗുജറാത്തിലെ പോർബന്ദറിലേക്കുള്ള സൗരാഷ്ട്ര എക്സ്പ്രസ് പാളം തെറ്റി. ഗുജറാത്തിലെ സൂറത്തിനിന്ന് 27 കിലോമീറ്റർ അകലെ കിം സ്റ്റേഷനിലുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
എൻജിനു തൊട്ടുപിന്നിലുള്ള യാത്രക്കാരില്ലാത്ത കോച്ചിലെ നാല് വീലുകളാണ് ഇന്നലെ മൂന്നരയോടെ അപകടത്തിൽപ്പെട്ടത്. സമാന്തരമായി മറ്റൊരു പാതയുള്ള സ്റ്റേഷനായതിനാൽ ഗതാഗതതടസവും ഉണ്ടായില്ല.