കൊല്ലപ്പെട്ടത് ഹിന്ദു പൂജാരിയല്ല; വിശദീകരണവുമായി ബംഗ്ലാദേശ്
Monday, December 23, 2024 4:23 AM IST
കോൽക്കത്ത: ബംഗ്ലാദേശിൽ അടുത്തിടെ കൊല്ലപ്പെട്ടത് ഹിന്ദു പൂജാരിയല്ലെന്ന് ഇടക്കാല സർക്കാർ. ശ്മശാനത്തിലെ മോഷണവുമായി ബന്ധപ്പെട്ട കൊലപാതകമാണിതെന്നും ബംഗ്ലാദേശ് സർക്കാർ മാധ്യമവിഭാഗം അറിയിച്ചു.
ഇസ്കോൺ കോൽക്കത്തയാണ് ബംഗ്ലാദേശിൽ ഹിന്ദു പൂജാരി കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ചത്. ബംഗ്ലാദേശിലെ നാറ്റോറിലെ ക്ഷേത്രത്തിലെ തരുൺ കുമാർ ദാസ് എന്ന പൂജാരിയെ തീവ്രവാദികൾ കൊലപ്പെടുത്തിയതായി ഇസ്കോൺ കോൽക്കത്ത വക്താവ് രാധാരമൺ ദാസ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പറഞ്ഞു. എക്സിൽ വീഡിയോ പങ്കുവച്ചായിരുന്നു തരുൺ ദാസിന്റെ ആരോപണം.
എന്നാൽ ഈ വാർത്ത തെറ്റാണെന്ന് പോലീസിനെ ഉദ്ധരിച്ച് സർക്കാരിന്റെ ഫാക്ട്ചെക് വിഭാഗം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.