നവി മുംബൈയിൽ ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ
Wednesday, December 25, 2024 4:39 AM IST
മുംബൈ: മതിയായ രേഖകളില്ലാതെ ഒരുവർഷമായി ഇന്ത്യയിൽ ജോലിചെയ്തുവന്ന എട്ട് സ്ത്രീകൾ ഉൾപ്പെടെ പത്ത് ബംഗ്ലാദേശ് പൗരന്മാരെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വാഷി, ഖാർഗർ മേഖലകളിൽ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
സ്ത്രീകളിൽ ഏറെയും വീട്ടുജോലിക്കാരാണ്. പുരുഷന്മാർ കൂലിത്തൊഴിലാളികളും. ഇവർക്കെതിരേ നിയമനടപടി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.