ഇഷ്ടികക്കളത്തിൽ ഭിത്തി ഇടിഞ്ഞുവീണ് നാലു കുട്ടികൾ മരിച്ചു
Tuesday, December 24, 2024 2:40 AM IST
ഹിസാർ(ഹരിയാന): ഇഷ്ടികക്കളത്തിൽ കെട്ടിയുയർത്തിയ ഭിത്തി തകർന്ന് ഉറങ്ങിക്കിടന്ന നാലു കുട്ടികൾ മരിച്ചു.
ബുധാന ഗ്രാമത്തിലാണു സംഭവം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഹിസാർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുവയസുകാരിയുടെ നില ഗുരുതരമാണ്.
ഉത്തർപ്രദേശിൽനിന്നു നിരവധി പേർ ബുധാനയിലെ ഇഷ്ടികക്കളങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. മരിച്ച കുട്ടികളുടെ മാതാപിതാക്കൾ പരാതി നല്‍കിയിട്ടില്ലെന്നും അതിനുശേഷം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.