കോ​​​ൽ​​​ക്ക​​​ത്ത: കാ​​​ഷ്മീ​​​രി​​​ലെ നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ തെ​​​ഹ്‌രി​​​ക് ഇ ​​​മു​​​ജാ​​​ഹി​​​ദീ​​​നി​​​ലെ അം​​​ഗ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ജാ​​​വേ​​​ദ് മു​​​ൻ​​​ഷി എ​​​ന്ന​​​യാ​​​ളെ പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ സൗ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ജ​​​മ്മു കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സി​​​ന്‍റെ​​​യും ബം​​​ഗാ​​​ൾ പോ​​​ലീ​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്ത സം​​​ഘ​​​മാ​​​ണ് കാ​​​നിം​​​ഗി​​ലെ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് മു​​​ൻ​​​ഷി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഏ​​റെ​​​ക്കാ​​​ല​​​മാ​​​യി പോ​​​ലീ​​​സ് ഇ​​​യാ​​​ളെ ജ​​​മ്മുകാ​​​ഷ്മീ​​​ർ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള തെ​​​ഹ്‌രി​​​ക് ഇ ​​​മു​​​ജാ​​​ഹി​​​ദീ​​​ൻ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യ്ക്ക് മ​​​റ്റു ഭീ​​ക​​ര​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും ബ​​​ന്ധ​​​മു​​​ണ്ട്.


അ​​​ൻ​​​സാ​​​ർ അ​​​ൽ അ​​​ലം ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യി​​​ലെ എ​​​ട്ടു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ടു​​​ത്തി​​​ടെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ പു​​​തി​​​യ നീ​​​ക്കം. പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ സി​​​ലി​​​ഗു​​ഡി​​യെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​ത്ത് ആ​​​ക്ര​​മ​​ണം ന​​ട​​ത്താ​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ.