ദീപികയും ക്രിസ്മസും നല്‍കുന്നത് ഒരേ സന്ദേശം: ഫാ. മാത്യു കോയിക്കല്‍
Wednesday, December 25, 2024 4:39 AM IST
ന്യൂഡല്‍ഹി: ക്രിസ്മസും ദീപികയും നല്‍കുന്നത് ഒരേ സന്ദേശമാണെന്ന് ഭാരത കത്തോലിക്ക സഭ മെത്രാന് സമിതിയുടെ (സിബിസിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍.
സകല ജനത്തിനും വേണ്ട സന്തോഷത്തിന്റെ സദ്വാര്‍ത്തയായിരുന്നു ക്രിസ്മസ്. 1887ല്‍ നിധീരിക്കല്‍ മാണിക്കത്തനാര്‍ ആരംഭിച്ച ദീപികയും സകല ജനത്തിനും വേണ്ട സദ്വാര്‍ത്തയാണ് ലക്ഷ്യംവച്ചതെന്നു ദീപികയുടെ ഡല്‍ഹി ബ്യൂറോയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ അദ്ദേഹം പറഞ്ഞു. ദീപികയുടെ ചരിത്രം മലയാളഭാഷാ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തമായി നിലപാടുകള്‍ സ്വീകരിക്കാന്‍ ദീപിക എക്കാലത്തും ശ്രദ്ധിച്ചിരുന്നതായി ഒരു വായനക്കാരനെന്ന നിലയില്‍ മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.