ബന്ധുക്കളായ യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു
Tuesday, December 24, 2024 2:40 AM IST
കോയമ്പത്തൂർ: നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അർധസഹോദരങ്ങളായ യുവാക്കൾ മരിച്ചു.
ആലപ്പാട്ട് പരേതനായ ജോൺ പീറ്ററിന്റെ മകൻ മൈക്കിൾ രാജ് (21), തേവർക്കാട്ട് അമ്പ്രോസ് രാജന്റെ മകൻ ഫ്രാൻസിസ് ജോയ് (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 11ന് കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെ നാലാം ഗേറ്റിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപവാസികൾ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ച് മൈക്കിൾ രാജും തുടർന്ന് ചികിത്സയ്ക്കിടെ ഫ്രാൻസിസ് ജോയും മരിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി. അനിത അന്നമ്മയാണ് മൈക്കിൾരാജിന്റെ അമ്മ. സഹോദരൻ: ജോർജ് ജോസഫ്.
എലിസബത്ത് പൗളിയാണ് ഫ്രാൻസിസ് ജോയുടെ അമ്മ. സഹോദരന്മാർ: തോമസ് സെബാസ്റ്റ്യൻ, ജേക്കബ് ഡേവിഡ്. അനിത അന്നമ്മയും എലിസബത്ത് പൗളിയും സഹോദരിമാരാണ്.