മതപീഡനങ്ങൾ തെറ്റിദ്ധാരണകൾ മൂലം: ആർഎസ്എസ് മേധാവി
Monday, December 23, 2024 4:23 AM IST
അമരാവതി: ഹിന്ദുമതത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ തെറ്റിദ്ധാരണകളും മതത്തെക്കുറിച്ച് അറിവില്ലാത്തതും കൊണ്ടാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
മഹാരാഷ്ട്ര അമരാവതിയിലെ മഹാനുഭാവ ആശ്രമത്തിന്റെ ശതാബ്ദി ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുധർമം പ്രധാനമാണെന്നും അത് ശരിയായി പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ധർമത്തെക്കുറിച്ചുള്ള തെറ്റായതും അപൂർണവുമായ അറിവ് അധർമത്തിലേക്ക് നയിക്കുന്നു. മതത്തിന്റെ പേരിൽ ലോകമെമ്പാടും നടന്ന എല്ലാ പീഡനങ്ങളും അതിക്രമങ്ങളും നടന്നത് മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയും അവബോധമില്ലായ്മയും മൂലമാണ്’’ -മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
പുതിയ മസ്ജിദ് തർക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ആർഎസ്എസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.