ഉന്നാവോ പ്രതി സെൻഗാറിന്റെ ഇടക്കാല ജാമ്യം നീട്ടി
Monday, December 23, 2024 4:23 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോളിളക്കം സൃഷ്ടിച്ച ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി നേതാവുമായ കുൽദീപ് സിംഗ് സെൻഗാറിന്റെ ഇടക്കാല ജാമ്യം ഡൽഹി ഹൈക്കോടതി നീട്ടി. 2017 ലെ ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയാണു പ്രതി.
കഴിഞ്ഞവെള്ളിയാഴ്ചവരെ അനുവദിച്ചിരിക്കുന്ന ഇടക്കാല ജാമ്യം നീട്ടുന്നതിനെ സിബിഐയും അതിജീവിതയും എതിർത്തു. എന്നാൽ ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ജസ്റ്റീസ് പ്രതിഭ എം. സിംഗും ജസ്റ്റീസ് അമിത് ശർമയും അടങ്ങുന്ന ബെഞ്ച് സെൻഗറിന് അടുത്ത 20വരെ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.