തെര. ഭേദഗതി; കോൺഗ്രസ് സുപ്രീംകോടതിയിൽ
സ്വന്തം ലേഖകന്‍
Wednesday, December 25, 2024 4:39 AM IST
ന്യൂഡല്‍ഹി: 1961 ലെ തെരഞ്ഞെടുപ്പ്ചട്ടങ്ങളില് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികൾ ചോദ്യംചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നൽകി.
എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് ഹർജി നല്‍കിയത്. തെരഞ്ഞെടുപ്പിന്റെ സിസിടിവി മുതലായ ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകാത്തതരത്തിലുള്ള ഭേദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.