പൂജ ഖേദ്കറുടെ ജാമ്യാപേക്ഷ തള്ളി
Tuesday, December 24, 2024 2:40 AM IST
ന്യൂഡല്‍ഹി: വ്യാജരേഖയിലൂടെ സിവില്‍സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ച കേസില്‍ പൂജ ഖേദ്കറുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.
കൃത്രിമം കാണിച്ചത് തെളിഞ്ഞതോടെ പൂജയുടെ ഐഎഎസ് പദവി റദ്ദാക്കിയിരുന്നു. പരീക്ഷ എഴുതുന്നതിനായി വ്യാജ ഒബിസി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ പൂജ ഉപയോഗിച്ചതായി നേരത്തെ തെളിഞ്ഞിരുന്നു.