ഗുജറാത്തിൽ അംബേദ്കർപ്രതിമ തകർത്തു
Tuesday, December 24, 2024 2:40 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ സ്ഥാപിച്ച ബി.ആർ. അംബേദ്കറുടെ പ്രതിമ അജ്ഞാതർ അടിച്ചുതകർത്തു.
ഖോഖ്റയിലെ കെകെ ശാസ്ത്രി കോളജിനു മുന്നിലുള്ള പ്രതിമയുടെ കണ്ണടയും മൂക്കുമാണു തകർത്തത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിരവധി സംഘടനകൾ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച വെളുപ്പിനായിരുന്നു ആക്രമണം.