എഎപിക്കെതിരേ "കുറ്റപത്രം’ പുറത്തിറക്കി ബിജെപി
Tuesday, December 24, 2024 2:40 AM IST
ന്യൂഡല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരേ ബിജെപി "കുറ്റപത്രം'പുറത്തിറക്കി.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ തുടര്‍ച്ചയായ തട്ടിപ്പുകളിലൂടെ ഡല്‍ഹിയെ അഴിമതി ലാബാക്കി മാറ്റിയെന്നാരോപിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂറാണ് പ്രതീകാത്മക കുറ്റപത്രം പുറത്തുവിട്ടത്. എഎപി എംഎല്‍എമാരുടെ വീഴ്ചകളെപ്പറ്റി റിപ്പോര്‍ട്ട് നല്കാന് ബിജെപി സംസ്ഥാന യൂണിറ്റ് രൂപീകരിച്ച "കുറ്റപത്ര കമ്മിറ്റി'യാണ് എഎപിക്കെതിരായ കുറ്റപത്രം തയാറാക്കിയത്.
അഴിമതിവിരുദ്ധസര്ക്കാര് ഉറപ്പുനല്കിയഎഎപി സര്‍ക്കാര്‍ ഒൻപത് അഴിമതി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അനുരാഗ് ആരോപിച്ചു.