ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർ ട്രക്കിടിച്ച് മരിച്ചു
Tuesday, December 24, 2024 2:40 AM IST
പൂന: മഹാരാഷ്ട്രയിയിലെ പൂന വഗോളി മേഖലയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ മേൽ ട്രക്ക് കയറി മൂന്നു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടു ശിശുക്കളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. അമരാവതിയിൽനിന്നുള്ള ദിവസവേതനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണിവരെന്നു പോലീസ് അറിയിച്ചു. 26കാരനായ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.