ഐഎസ് കേസിൽ എൻഐഎ കുറ്റപത്രം
Wednesday, December 25, 2024 4:39 AM IST
ചെന്നൈ: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭരണകൂടം സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. അബ്ദുൾ റഹ്മാൻ, മുജിബുർ റഹ്മാൻ അൽതാം സാഹിബ് എന്നിവർക്കെതിരേയാണു കുറ്റപത്രം.
ഹിസ്ബു ത് തഹ്രീർ (എച്ച്യുടി) എന്ന സംഘടനയുടെ പേരിൽ തീവ്രവാദ പ്രവർത്തനങ്ങളും രഹസ്യപഠനശാലകളിലേക്കുള്ള റിക്രൂട്ട്മെന്റും ഇവർ നടത്തിയതായി ചെന്നൈ പൂനെമല്ലിയിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു.