ശൈശവ വിവാഹം: 431 പേർ അറസ്റ്റിൽ
Monday, December 23, 2024 4:23 AM IST
ഗോഹട്ടി: ആസാമിൽ ശൈശവ വിവാഹത്തിനെതിരേ നടന്ന വ്യാപക റെയ്ഡിൽ 431 പേർ അറസ്റ്റിലായി. 345 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നു പോലീസ് അറിയിച്ചു. ശൈശവ വിവാഹത്തിനെതിരേ നടന്ന മൂന്നാമത്തെ റെയ്ഡാണിത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവരും കുടുംബാംഗങ്ങളുമാണ് അറസ്റ്റിലായത്. ധുബ്രി ജില്ലയിലാണ് കേസുകളും അറസ്റ്റും കൂടുതലായുള്ളത്.