മഹാരാഷ്ട്രയിൽ വകുപ്പു വിഭജനമായി; ഫഡ്നാവിസിന് ആഭ്യന്തരം, ഷിൻഡെയ്ക്കു നഗരവികസനം, അജിത്തിന് ധനം
Monday, December 23, 2024 4:23 AM IST
നാഗ്പുർ: മഹാരാഷ്ട്രയിൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർക്ക് യഥാക്രമം നഗരവികസനം, ധനം വകുപ്പുകൾലഭിച്ചു. ആഭ്യന്തരം വേണമെന്ന് ഷിൻഡെപക്ഷം ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വം വഴങ്ങിയില്ല.
ഏക്നാഷ് ഷിൻഡെ മന്ത്രിസഭയിൽ ഫഡ്നാവിസ് ആഭ്യന്തരത്തിന്റെയും അജിത് പവാർ ധനവകുപ്പിന്റെയും ചുമതലയാണു വഹിച്ചിരുന്നത്. ബിജെപി മന്ത്രിമാരായ ചന്ദ്രശേഖർ ബാവൻകുലെയ്ക്ക് റവന്യുവും രാധാകൃഷ്ണ വിഖേ പാട്ടീലിന് ജലവിഭവവും ലഭിച്ചു.