റാങ്ക്പട്ടിക വിപുലീകരണം; പിഎസ്സിക്കെതിരേ സുപ്രീംകോടതി
Tuesday, December 24, 2024 2:40 AM IST
ന്യൂഡല്‍ഹി: റാങ്ക്പട്ടിക വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്സി നടപടിക്കെതിരേ സുപ്രീംകോടതി.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തള്ളാന്‍ പിഎസ്സിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള സ്വയംഭരണാധികാരം മാത്രമാണ് പിഎസ്സിക്കുള്ളതെന്നും ഒഴിവുകളുടെ എണ്ണം നിര്‍ണയിക്കുന്നതും റാങ്ക്പട്ടിക വിപുലീകരിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്നും ജസ്റ്റീസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്- 2 നിയമനത്തിനായി തയാറാക്കിയ റാങ്ക്പട്ടിക വിപുലീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പിഎസ്സി തള്ളിയിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിശദീകരണം.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡത്തിനനുസരിച്ച് തെരഞ്ഞെടുപ്പുപ്രക്രിയ നടത്തി റാങ്ക്പട്ടിക തയാറാക്കല്‍ മാത്രമാണ് പിഎസ്സിയുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.