വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ ബംഗ്ലാദേശിലേക്ക്
Sunday, December 8, 2024 1:58 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷത്തിന്റെ സുരക്ഷയിൽ ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ തലസ്ഥാനമായ ധാക്ക സന്ദർശിക്കും.
ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണു വിക്രം മിസ്രി.
ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയുമായി മിസ്രി കൂടിക്കാഴ്ച നടത്തും.