ഉത്തരാഖണ്ഡില്‍ പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്കു ഗ്രീന്സെസ് വരുന്നു
Sunday, December 8, 2024 1:58 AM IST
ഡെറാഡുണ്‍: മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് ഏര്‍പ്പെടുത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ, വാണിജ്യ വാഹനങ്ങള്‍ക്ക് ഇരുപതു രൂപ മുതല്‍ 80 രൂപവരെയാകും ഈടാക്കുക.
ഇരുചക്രവാഹനങ്ങള്‍, ഇലക് ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ എന്നിവയ്ക്കുപുറമേ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത വാഹനങ്ങളെയും സെസില്‍നിന്ന് ഒഴിവാക്കും. ആംബുലന്‍സ്, അഗ്നിശമനസേന തുടങ്ങിയ അവശ്യവിഭാഗങ്ങൾക്കും സെസ് നൽകേണ്ടതില്ല.
സെസ് പിരിക്കാനുള്ള സ്ഥാപനങ്ങള്‍ക്കായി ടെന്‍ഡര്‍ നടപടി തുടങ്ങിയതായി ട്രാന്‍സ്പോര്‍ട്ട് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ സെസ് പരിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.