മഹാരാഷ്ട്ര മന്ത്രിസഭാ വികസനം അടുത്തയാഴ്ച
Saturday, December 7, 2024 1:51 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭ അടുത്തയാഴ്ച വികസിപ്പിക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണു റിപ്പോർട്ട്. ബിജെപിക്ക് ആഭ്യന്തരവും എൻസിപിക്ക് ധനവും ശിവസേനയ്ക്ക് നഗരവികസനം, റവന്യു വകുപ്പുകളും ലഭിച്ചേക്കും.
ആഭ്യന്തര വകുപ്പിനായി ശിവസേന സമ്മർദമുയർത്തുണ്ടെങ്കിലും ബിജെപി വഴങ്ങിയേക്കില്ല. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാർ വരെയാകാം. ബിജെപിക്ക് 21-23 മന്ത്രിസ്ഥാനങ്ങളും ശിവസേനയ്ക്ക് 11-12 മന്ത്രിസ്ഥാനങ്ങളും എൻസിപിക്ക് 9-10 മന്ത്രിസ്ഥാനങ്ങളും ലഭിക്കുമെന്നാണു സൂചന.
പുതിയ നിയമസഭയുടെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. ബിജെപി നേതാവ് കാളിദാസ് കൊളാംബ്കറെ പ്രോടെം സ്പീക്കറായി നിയമിച്ചു. പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ആരംഭിക്കും. നിയമസഭയുടെ ശൈത്യകാല സമ്മേളനം ഈ മാസം 16ന് നാഗ്പുരിൽ ആരംഭിക്കും.