മറാഠ്വാഡയിൽ ഈ വർഷം ജീവനൊടുക്കിയത് 822 കർഷകർ
Saturday, December 7, 2024 1:51 AM IST
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ അവികസിത പ്രദേശമായ മറാഠ്വാഡയിൽ ഈ വർഷം നവംബർ 30 വരെ ജീവനൊടുക്കിയത് 822 കർഷകർ.
ഇതിൽ 303 കേസുകളിൽ സർക്കാർ നഷ്ടപരിഹാരം നല്കി. 314 കേസുകളിൽ അന്വേഷണം നടന്നുവരികയാണ്. ബീഡ് ജില്ലയാണ് കർഷക ആത്മഹത്യയിൽ ഒന്നാംസ്ഥാനത്ത്-160. നാന്ദെഡ്(146), ധാരാശിവ്(143), ഛത്രപതി സംഭാജിനഗർ(132) ജില്ലകളാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.