യുപിയിൽ കോണ്‍ഗ്രസ് പുനഃസംഘടന: കമ്മിറ്റികൾ പിരിച്ചുവിട്ടു
Saturday, December 7, 2024 1:51 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പാർട്ടിയുടെ അടിത്തട്ട് ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക, ജില്ല, നഗര, ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടാൻ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മുടങ്ങിക്കിടന്ന സംഘടനാ പുനർക്രമീകരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് യുപിയിലെ കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.