ഹൃദയസ്തംഭനം മൂലം ജവാൻ മരിച്ചു
Saturday, December 7, 2024 1:51 AM IST
ശ്രീനഗർ: കാഷ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടെ ഹൃദയസ്തംഭനം മൂലം ജവാൻ മരണമടഞ്ഞു. ഹർവൻ മേഖലയിലെ വനപ്രദേശത്തായിരുന്നു സൈന്യത്തിന്റെ തെരച്ചിൽ.
കഴിഞ്ഞ ദിവസം ലഷ്കർ ഇ ത്വയ്ബ ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെ വധിച്ച ഏറ്റുമുട്ടലിന്റെ തുടർച്ചയെന്നോണമായിരുന്നു വനപ്രദേശത്തെ തെരച്ചിൽ. 34 ആസാം റൈഫിൾസിലെ ജസ് വീന്ദർ സിംഗ് ആണു മരിച്ചത്. പ്രദേശത്ത് നിന്ന് കൂടുതൽ ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.