ജാർഖണ്ഡിൽ 11 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
Friday, December 6, 2024 2:44 AM IST
റാഞ്ചി: ജാർഖണ്ഡിൽ 11 മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ സന്തോഷ്കുമാർ ഗംഗ്വാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഎംഎം-6, കോൺഗ്രസ്-4, ആർജെഡി-1 എന്നിങ്ങനെയാണു മന്ത്രിമാരുടെ എണ്ണം.
സുദിവ്യ കുമാർ, ദീപക് ബിരുവ, രാംദാസ് സോറൻ, ചമ്ര ലിൻഡ, യോഗേന്ദ്ര പ്രസാദ്, ഹഫിസുൾ ഹസൻ(ജെഎംഎം), ദീപിക പാണ്ഡെ സിംഗ്, ശില്പി നേഹ ടിർക്കി, ഇർഫാൻ അൻസാരി, രാധാകൃഷ്ണ കിഷോർ(കോൺഗ്രസ്), സഞ്ജയ് പ്രസാദ് യാദവ്(ആർജെഡി) എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
ആറു പേർ പുതുമുഖങ്ങളാണ്. ഹഫിസുൾ ഹസൻ മൂന്നാം തവണയാണു മന്ത്രിയാകുന്നത്. 81 അംഗ നിയമസഭയിൽ ജെഎഎം മുന്നണിക്ക് 56 പേരുടെ പിന്തുണയുണ്ട്.