"പുഷ്പ 2' പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു
Friday, December 6, 2024 2:44 AM IST
ഹൈദരാബാദ്: "പുഷ്പ 2' ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിനും പെട്ട് ശ്വാസംമുട്ടി സ്ത്രീ മരിച്ച സംഭവത്തിൽ സൂപ്പർസ്റ്റാർ അല്ലു അർജുനെതിരേ പോലീസ് കേസെടുത്തു.
പുഷ്പ 2: ദ റൂൾ എന്നചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനിടെ അല്ലു അർജുൻ എത്തിയതിനെത്തുടർന്നാണു തിയറ്ററിൽ തിക്കും തിരക്കും ഉണ്ടായത്. ബുധനാഴ്ച രാത്രിയാണു സംഭവം.
തിരക്കിനിടെ ശ്വാസം മുട്ടി മുപ്പത്തഞ്ചുകാരിയായ രേവതി മരണമടയുകയായിരുന്നു. അവരുടെ പതിമൂന്നുകാരനായ മകൻ ശ്രീതേജും ഒപ്പമുണ്ടായിരുന്നു. മകൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.