ഇന്ത്യൻ കപ്പലിലെ ജീവനക്കാർക്ക് രക്ഷാകരം നീട്ടി പാക്കിസ്ഥാൻ
Friday, December 6, 2024 2:44 AM IST
പോർബന്ദർ: അറബിക്കടലിൽമുങ്ങിയ ഇന്ത്യൻ ചരക്കുകപ്പലിലെ ജീവനക്കാരുടെ രക്ഷയ്ക്കെത്തി പാക് സമുദ്ര സുരക്ഷാ സേന.
കോസ്റ്റ്ഗാർഡും (ഐസിജി) പാക് മാരിടൈം സെക്യൂരിറ്റി ഏജൻസിയും ചേർന്ന് (പിഎംഎസ്എ) ചരക്ക് കപ്പലിലെ 12 ജീവനക്കാരെയാണ് രക്ഷപെടുത്തിയത്.
ബുധനാഴ്ച ഗുജറാത്തിലെ പോർബന്തറിൽനിന്ന് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്കുപോയ കപ്പലാണ് മുങ്ങിയത്.