ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു
Friday, December 6, 2024 2:07 AM IST
അമേഠി: ഉത്തർപ്രദേശിൽ ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ഒരുസംഘം ആളുകൾ തല്ലിക്കൊന്നു. ബീഗംപുര എക്പ്രസ് ട്രെയിനിൽ ലക്നോവിനും നിഹാൽഗഡിനുമിടിയിലാണു സംഭവം.
ജമ്മുവിൽനിന്നു വാരാണസിയിലേക്കു വരികയായിരുന്നു ട്രെയിൻ. മദേരികൻ സ്വദേശി തൗഹിദ് (24)ആണ് കൊല്ലപ്പെട്ടത്. വീട്ടിലേക്കു പോകാനായി അംബാലയിൽനിന്നു ട്രെയിനിൽ കയറിയ തൗഹിദ്, ഗൗതംപുർ സ്വദേശികളായ യുവാക്കളുമായി തർക്കത്തിലേർപ്പെട്ടു.
ഇതിനിടെ, സംഘാംഗങ്ങളിലൊരാൾ തൗഹിദിനെ കുത്തിവീഴ്ത്തി ഇരുന്പുദണ്ഡുകൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. വഴക്കിനിടെ തൗഹിദ് ബന്ധുക്കളെ വിളിച്ചുവരുത്തിയിരുന്നു. തൗഹിന്റെ സഹോദരങ്ങളെ നിഹാൽഗഡ് സ്റ്റേഷനിൽ സംഘാംഗങ്ങൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു.