പദ്മശ്രീ ജേതാവ് ജിതേന്ദർ സിംഗ് ഷന്റി എഎപിയിൽ
Friday, December 6, 2024 2:07 AM IST
ന്യൂഡൽഹി: പദ്മശ്രീ ജേതാവും പ്രമുഖ സാമൂഹ്യപ്രവർത്തകനുമായ ജിതേന്ദർ സിംഗ് ഷന്റി എഎപിയിൽ ചേർന്നു.
ഷഹീദ് ഭഗത് സിംഗ് ഫൗണ്ടേൻ പ്രസിഡന്റായ ജിതേന്ദർ സിംഗ് കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. ഡൽഹിയിലെ ഷാദാര മണ്ഡലത്തിൽ ജിതേന്ദർ എഎപി ടിക്കറ്റിൽ മത്സരിക്കുമെന്നാണു റിപ്പോർട്ട്.