ബിജെപി നേതാവിന്റെ കൊലപാതകം: കര്‍ണാടകയിലും തമിഴ്നാട്ടിലും എൻഐഎ റെയ്ഡ്
Friday, December 6, 2024 2:07 AM IST
ന്യൂഡല്‍ഹി: ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും 16 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
2022 ജൂലൈയില്‍ ബെല്ലാരെ ഗ്രാമത്തിൽവച്ചാണ് ബിജെപി യുവമോര്‍ച്ച ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നെട്ടാരുവിനെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അക്രമികള്‍ വെട്ടിക്കൊന്നത്.
2022 ഓഗസ്റ്റ് നാലിന് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും 2023 ജനുവരിയില്‍ 21 പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പ്രതികള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗങ്ങളാണെന്നു കുറ്റപത്രത്തില്‍ പറയുന്നു.