കർണാടകയിൽ മുഖ്യമന്ത്രിപദം പങ്കിടൽ ധാരണയില്ലെന്ന് ജി. പരമേശ്വര
Friday, December 6, 2024 2:07 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണകളൊന്നും ഉണ്ടായിരുന്നില്ലെന്നു ആഭ്യന്തരമന്ത്രി ജി.പരമേശ്വര. ഹൈക്കമാൻഡ് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും എല്ലാവരും അത് അംഗീകരിക്കുമെന്നും പരമേശ്വര പറഞ്ഞു.
താനും സിദ്ധരാമയ്യയും തമ്മിൽ അത്തരമൊരു ധാരണ നിലനിന്നിരുന്നുവെന്നു ശിവകുമാർ അടുത്തിടെ ന്യൂസ് ചാനലിനോട് പറഞ്ഞിരുന്നു. ഈ അവകാശവാദം സിദ്ധരാമയ്യ തള്ളിക്കളഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനം അന്തിമമാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും പിന്നീട് ശിവകുമാറും പ്രതികരിച്ചു.
കോൺഗ്രസ് അധികാരത്തിലേറുന്ന സമയത്ത്, ഇരുവരും തമ്മിൽ ഇത്തരമൊരു ധാരണയുണ്ടെന്നു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യത്തെ രണ്ടര വർഷത്തിനുശേഷം ശിവകുമാറിനു മുഖ്യമന്ത്രിപദം വിട്ടുനൽകുമെന്ന തരത്തിലായിരുന്നു വാർത്തകൾ.