ബം​​​​ഗ​​​​ളൂ​​​​രു: മൂ​​​​ഡ ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ട് കേ​​​​സി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു നോ​​​​ട്ടീ​​​​സ​​​​യ​​​​ച്ച് ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി. മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ ന​​​​ൽ​​​​കി​​​​യ അ​​​​പ്പീ​​​​ലി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

മൈ​​​​സു​​​​രൂ അ​​​​ർ​​​​ബ​​​​ൻ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​ഥോ​​​​റി​​​​റ്റി (മൂ​​​​ഡ) ഭൂ​​​​മി​​​​ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ൽ ത​​​​നി​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ തീ​​​​രു​​​​മാ​​​​നം ശ​​​​രി​​​​വ​​​​ച്ച സിം​​​​ഗി​​​​ൾ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് ചോ​​​​ദ്യം ചെ​​​​യ്താ​​ണു സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കി​​​​യ​​​​ത്.


സ​​​​ർ​​​​ക്കാ​​​​രി​​​​നും കേ​​​​സി​​​​ലെ പ​​​​രാ​​​​തി​​​​ക്കാ​​​​ർ​​​​ക്കു​​​​മാ​​​​ണ് കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​ത്. ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​ൻ.​​​​വി. അ​​​​ൻ​​ജാ​​​​രി​​​​യ, ജ​​​​സ്റ്റീ​​​​സ് കെ.​​​​വി. അ​​​​ര​​​​വി​​​​ന്ദ് എ​​​​ന്നി​​​​വ​​​​രു​​​​ടെ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് കേ​​​​സ് ജ​​​​നു​​​​വ​​​​രി 25ലേ​​​​ക്ക് മാ​​​​റ്റി.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ലോ​​​​കാ​​​​യു​​​​ക്ത എ​​​​ന്ന​​​​തി​​​​ലാ​​​​ണ് നോ​​​​ട്ടീ​​​​സെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​റി​​​​യി​​​​ച്ചു.