ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ര്‍​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ കൊ​​​​​പ്പ​​​​​ല്‍ ജി​​​​​ല്ല​​​​​യി​​​​​ൽ ദ​​​​​ളി​​​​​ത് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ വീ​​​​ടു​​​​​ക​​​​​ള്‍ ക​​​​​ത്തി​​​​​ക്കു​​​​​ക​​​​​യും ആ​​ളു​​ക​​ളെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത കേ​​​​​സി​​​​​ല്‍ 101 പ്ര​​​​​തി​​​​​ക​​​​​ള്‍​ക്കു ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​​ശി​​​​​ക്ഷ.​

കൊ​​​​പ്പ​​​​ൽ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡി​​​​സ്ട്രി​​​​ക്‌​​​​ട് ആ​​​​ൻ​​​​ഡ് സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യാ​​​​ണു ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. കേ​​​​​സി​​​​​ല്‍ പ്ര​​​​​തി​​​​​ക​​​​​ള്‍ കു​​​​​റ്റ​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ന്ന് കോ​​​​​ട​​​​​തി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

2014 ഓ​​​​​ഗ​​​​​സ്റ്റ് 28ന് ​​​​​ഗം​​​​​ഗാ​​​​​വ​​​​​തി താ​​​​​ലൂ​​​​​ക്കി​​​​​ലെ മ​​​​​റു​​​​കും​​​​ബി ഗ്രാ​​​​​മ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ന​​​​​ടു​​​​​ക്കി​​​​​യ സം​​​​​ഭ​​​​​വ​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ബാ​​​​​ര്‍​ബ​​​​​ര്‍ ഷോ​​​​​പ്പി​​​​​ലും ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ളി​​​​​ലും ദ​​​​​ളി​​​​ത​​​​​ര്‍​ക്കു പ്ര​​​​​വേ​​​​​ശ​​​​​നം നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തി​​​​​നെ​​​​ത്തു​​​​​ട​​​​​ര്‍​ന്നാ​​​​​ണു സം​​​​​ഘ​​​​​ര്‍​ഷ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.


പ്രവേശനം നിഷേധിക്കൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ വ്യാ​​​​​പ​​​​​ക പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ന് ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.​ തു​​​​​ട​​​​​ര്‍​ന്ന് പ്ര​​​​​തി​​​​​ക​​​​​ള്‍ ദ​​​​​ളി​​​​​ത് വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ താ​​​​​മ​​​​​സി​​​​​ച്ച വീ​​​​​ടു​​​​​ക​​​​​ള്‍​ക്ക് തീ​​​​​യി​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 117 പ്ര​​​​​തി​​​​​ക​​​​​ളി​​​​​ല്‍ 16 പേ​​​​​ര്‍ വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കി​​​​​ടെ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ന്‍ കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചി​​​​രു​​​​ന്നു. അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന 101 പ്ര​​​​തി​​​​ക​​​​ളെ ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ശി​​​​ക്ഷാ​​​​വി​​​​ധി ഇ​​​​ന്ന​​​​ല​​​​ത്തേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.