ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്കു വീ​ര​മൃ​ത്യു. ര​ണ്ടു പോ​ർ​ട്ട​ർ​മാ​രും കൊ​ല്ല​പ്പെ​ട്ടു. ബാ​രാ​മു​ള്ള​യി​ലെ ബൂ​ട്ടാ​പ​ത്രി​യി​ൽ സൈ​നി​ക​രു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ത്രാ​​​ലി​​​ൽ ഇ​​​ത​​​രസം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക്കു ഭീ​​​ക​​​ര​​​രു​​​ടെ വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റു. യു​​​പി​​​യി​​​ലെ ബി​​​ജ്നോ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ശു​​​ഭം കു​​​മാ​​​റി​​​നാ​​​ണ് കൈ​​​ക്കു വെ​​​ടി​​​യേ​​​റ്റ​​​ത്. ബ​​​ട്ടാ​​​ഗു​​​ണ്ഡ് ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.


ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ കാ​​​ഷ്മീ​​​രി​​​ൽ ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ മൂ​​​ന്നാ​​​മ​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. ഞാ​​​യ​​​റാ​​​ഴ്ച തൊ​​​ഴി​​​ലാ​​​ളി ക്യാ​​​ന്പി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റ് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും കാ​​​ഷ്മീ​​​രു​​​കാ​​​ര​​​നാ​​​യ ഡോ​​​ക്ട​​​റും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.