മും​​​​ബൈ: ടാ​​​​റ്റ ഗ്രൂ​​​​പ്പ് മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ര​​​​ത്ത​​​​ൻ ടാ​​​​റ്റ​​​​യു​​​​ടെ 10,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളാ​​​​യി വ​​​​ള​​​​ർ​​​​ത്തു​​​​നാ​​​​യ​​​​യും സ​​​​ഹാ​​​​യി​​ ശ​​​​ന്ത​​​​നു നാ​​​​യി​​​​ഡു​​​​വും. ര​​​​ത്ത​​​​ൻ ടാ​​​​റ്റ​​​​യു​​​​ടെ വി​​​​ൽ​​​​പ്പ​​ത്ര​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സ​​​​ഹോ​​​​ദ​​​​ര​​​​ൻ ജി​​​​മ്മി ടാ​​​​റ്റ, അ​​​​ർ​​​​ധ​​​​സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രാ​​​​യ ഷി​​​​റി, ഡീ​​​​ന്ന ജെ​​​​ജി​​​​ഭോ​​​​യ്, ര​​​​ത്ത​​​​ൻ ടാ​​​​റ്റ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന പാ​​​​ച​​​​ക​​​​ക്കാ​​​​ര​​​​ൻ സു​​ബ്ബ‌​​യ്യ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും സ​​​​ന്പ​​​​ത്തി​​​​ന്‍റെ വി​​​​ഹി​​​​തം മാ​​​​റ്റി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​റു വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ് ജ​​​​ർ​​​​മ​​​​ൻ ഷെ​​​​പ്പേ​​​​ർ​​​​ഡ് ഇ​​​​ന​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട "ടി​​​​റ്റോ' എ​​​​ന്ന നാ​​​​യ​​​​യെ ര​​​​ത്ത​​​​ൻ ടാ​​​​റ്റ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ടി​​​​റ്റോ​​​​യ്ക്ക് ആ​​​​ജീ​​​​വാ​​​​ന​​​​ന്ത പ​​​​രി​​​​ച​​​​ര​​​​ണം ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ വി​​​​ൽ​​​​പ്പ​​ത്ര​​​​ത്തി​​​​ലു​​​​ണ്ട്. പാ​​​​ച​​​​ക​​​​ക്കാ​​​​ര​​​​നാ​​​​യ രാ​​​​ജ​​​​ൻ ഷാ ​​​​ടി​​​​റ്റോ​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കും. നാ​​യ​​യ്ക്ക് സ്വ​​ത്തി​​ന്‍റെ പ​​ങ്ക് എ​​ഴു​​തി​​വ​​യ്ക്കു​​ന്ന​​ത് വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ സാ​​ധാ​​ര​​ണ​​മാ​​ണെ​​ങ്കി​​ലും ഇ​​ന്ത്യ​​യി​​ൽ അ​​ത്യ​​പൂ​​ർ​​വ​​മാ​​ണ്.


30 വ​​ർ​​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി ര​​ത്ത​​ൻ ടാ​​റ്റ​​യു​​ടെ പാ​​ച​​ക​​ക്കാ​​ര​​നാ​​യി​​രു​​ന്നു സു​​ബ്ബ​​യ്യ. ഉ​​റ്റ സു​​ഹൃ​​ത്തും സ​​ന്ത​​ത സ​​ഹ​​ചാ​​രി​​യു​​മാ​​യ ശ​​ന്ത​​നു നാ​​യി​​ഡു​​വി​​നോ​​ടും ര​​ത്ത​​ന്‍റെ ക​​രു​​ത​​ലു​​ണ്ട്. വി​​ദേ​​ശ പ​​ഠ​​ന​​ത്തി​​നാ​​യി ശ​​ന്ത​​നു​​വെ​​ടു​​ത്ത വാ​​യ്പ എ​​ഴു​​തി​​ത്ത​​ള്ള​​മെ​​ന്ന് ര​​ത്ത​​ൻ ടാ​​റ്റ വി​​ൽ​​പ്പ​​ത്ര​​ത്തി​​ൽ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

മും​​ബൈ ആ​​ലി ബാ​​ഗി​​ലെ 2000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തൃ​​തി​​യു​​ള്ള ബീ​​ച്ച് ബം​​ഗ്ലാ​​വ്, ജു​​ഹു താ​​ര റോ​​ഡി​​ലെ ഇ​​രു​​നി​​ലക്കെ​​ട്ടി​​ടം, 350 കോ​​ടി രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലു​​ള്ള സ്ഥി​​ര​​നി​​ക്ഷേ​​പം, ടാ​​റ്റ സ​​ൺ​​സി​​ലെ 0.83 ശ​​ത​​മാ​​നം ഓ​​ഹ​​രി എ​​ന്നി​​വ​​യാ​​ണു സ്വ​​ത്തു​​വ​​ക​​ക​​ൾ. വി​​ൽ​​പ​​ത്രം ന​​ട​​പ്പി​​ൽ വ​​രു​​ന്ന​​തി​​നാ​​യു​​ള്ള നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ​​ക്ക് മാ​​സ​​ങ്ങ​​ൾ വേ​​ണ്ടി​​വ​​രും.