ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ച​​​ന്ന​​​പ​​​ട്ട​​​ണ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ മ​​​ക​​​ൻ നി​​​ഖി​​​ൽ കു​​​മാ​​​ര​​​സ്വാ​​​മി ജെ​​​ഡി-​​​എ​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും.

ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​മാ​​​ര​​​സ്വാ​​​മി രാ​​​ജി​​​വ​​​ച്ച സീ​​​റ്റാ​​​ണി​​​ത്. 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മാ​​​ണ്ഡ്യ​​​യി​​​ലും 2023 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​മ​​​ന​​​ഗ​​​ര​​​യി​​​ലും നി​​​ഖി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബി​​​ജെ​​​പി വി​​​ട്ട് കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന സി.​​​പി. യോ​​​ഗീ​​​ശ്വ​​​ര​​​യാ​​​ണ് നി​​​ഖി​​​ലി​​​ന്‍റെ എ​​​തി​​​രാ​​​ളി. 2013ൽ ​​​എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ ഭാ​​​ര്യ അ​​​നി​​​ത​​​യെ യോ​​​ഗീ​​​ശ്വ​​​ര പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​ഞ്ചു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​ട്ടു​​​ള്ള യോ​​​ഗീ​​​ശ്വ​​​ര ക​​​ർ​​​ണാ​​​ട​​​ക മു​​​ൻ മ​​​ന്ത്രി​​​യാ​​​ണ്.