കൊ​​​​ച്ചി: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​​​നെ പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലെ അം​​​​ഗ​​​​മാ​​​​യി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ചു. മാ​​​​ർ ത​​​​ട്ടി​​​​ലി​​​​നെ കൂ​​​​ടാ​​​​തെ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഒ​​​​ന്പ​​​ത് മെ​​​​ത്രാ​​​​ന്മാ​​​​ർ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി നി​​​​യ​​​​മി​​​​ത​​​​രാ​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യി​​​​ലെ പൗ​​​​ര​​​​സ്ത്യ റീ​​​​ത്തു​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​സ​​​​ഭ​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​ണി​​​​ത്. ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡോ. ​​​​ക്ലൗ​​​​ദി​​​​യോ ഗു​​​​ജ​​​​റോ​​​​ത്തി​​​​യാ​​​​ണ് കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പ്രീ​​​​ഫെ​​​​ക്‌​​​ട്.


മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​നു ന​​​​ൽ​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​നി​​​​യ​​​​മ​​​​നം സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യോ​​​​ടു​​​​ള്ള ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ക​​​​രു​​​​ത​​​​ലി​​​​ന്‍റെ​​​​യും ആ​​​​ഗോ​​​​ള​​​​സ​​​​ഭ​​​​യി​​​​ൽ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യ്ക്കു​​​​ള്ള പ്രാ​​​​ധാ​​​​ന്യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​യാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.