എംവിഎ സീറ്റ് വിഭജന ചർച്ച പത്തു ദിവസത്തിനകം പൂർത്തിയാകും: പവാർ
എംവിഎ സീറ്റ് വിഭജന ചർച്ച പത്തു ദിവസത്തിനകം പൂർത്തിയാകും: പവാർ
Monday, September 30, 2024 3:58 AM IST
ബാ​​രാ​​മ​​തി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ മ​​ഹാ വി​​കാ​​സ് അഘാഡി​​യി​​ലെ സീ​​റ്റ് വി​​ഭ​​ജ​​ന ച​​ർ​​ച്ച പ​​ത്തു ദി​​വ​​സ​​ത്തി​​ന​​കം പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്ന് എ​​ൻ​​സി​​പി അ​​ധ്യ​​ക്ഷ​​ൻ ശ​​ര​​ദ് പ​​വാ​​ർ. 288 അം​​ഗ മ​​ഹാ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ന​​വം​​ബ​​ർ മ​​ധ്യ​​ത്തോ​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന.

എ​​ന്തു​​ വി​​ല കൊ​​ടു​​ത്തും മ​​ഹാ വി​​കാ​​സ് അഘാ​​ഡി മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്കു​​മെ​​ന്നും വി​​ജ​​യ​​സാ​​ധ്യ​​ത നോ​​ക്കി​​യാ​​ണു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ശ്ച​​യി​​ക്കു​​ക​​യെ​​ന്നും പ​​വാ​​ർ പ​​റ​​ഞ്ഞു.


ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നേ​​ടി​​യ വ​​ൻ വി​​ജ​​യ​​ത്തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് മ​​ഹാ വി​​കാ​​സ് അഘാഡി. മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളാ​​യ കോ​​ൺ​​ഗ്ര​​സ് 13ഉം ​​ശി​​വ​​സേ​​ന (​​ഉ​​ദ്ധ​​വ്) ഒ​​ന്പ​​തും എ​​ൻ​​സി​​പി എ​​ട്ടും സീ​​റ്റ് നേ​​ടി​​യി​​രു​​ന്നു. പ​​ത്തു സീ​​റ്റി​​ൽ മ​​ത്സ​​രി​​ച്ച എ​​ൻ​​സി​​പി​​യാ​​ണ് ഏ​​റ്റ​​വും ഉ​​ജ്വ​​ല വി​​ജ​​യം നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.