എട്ടു വിമതരെ ബിജെപി പുറത്താക്കി
എട്ടു വിമതരെ ബിജെപി  പുറത്താക്കി
Monday, September 30, 2024 3:58 AM IST
ച​​ണ്ഡി​​ഗ​​ഡ്: മു​​ൻ ഹ​​രി​​യാ​​ന മ​​ന്ത്രി ര​​ഞ്ജി​​ത് സിം​​ഗ് ചൗ​​ട്ടാ​​ല അ​​ട​​ക്കം എ​​ട്ടു വി​​മ​​ത​​രെ ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് ആ​​റു വ​​ർ​​ഷ​​ത്തേ​​ക്കു പു​​റ​​ത്താ​​ക്കി. ഇ​​വ​​രെ​​ല്ലാം സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. റാ​​ണി​​യ സീ​​റ്റ് ന​​ല്കാ​​ത്ത​​ത്തി​​നെ​​ത്തു​​ട​​ർ​​ന്ന് ര​​ഞ്ജി​​ത് ചൗ​​ട്ടാ​​ല ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചി​​രു​​ന്നു.


2019ൽ ​​റാ​​ണി​​യ​​യി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച ചൗ​​ട്ടാ​​ല ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചി​​രു​​ന്നു. 90 അം​​ഗ ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. എ​​ട്ടി​​നു വോ​​ട്ടെ​​ണ്ണും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.