ഡോ. ​ഫ്രേ​യ ഫ്രാ​ൻ​സി​സ് അ​ന്താ​രാ​ഷ്‌​ട്ര യു​വ​ജ​ന ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ
ഡോ. ​ഫ്രേ​യ ഫ്രാ​ൻ​സി​സ് അ​ന്താ​രാ​ഷ്‌​ട്ര യു​വ​ജ​ന  ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ
Monday, September 30, 2024 3:58 AM IST
കോ​​യന്പത്തൂർ: രാ​​മ​​നാ​​ഥ​​പു​​രം രൂ​​പ​​താം​ഗ​വും ജീ​​സ​​സ് യൂ​​ത്തി​​ന്‍റെ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​യു​​മാ​​യ ഡോ. ​​ഫ്രേ​​യ ഫ്രാ​​ൻ​​സി​​സി​നെ അ​​ന്ത​​ർ​​ദേ​​ശീ​​യ യു​​വ​​ജ​​ന ഉ​​പ​​ദേ​​ശ​​ക സ​​മി​​തി​ അം​ഗ​മാ​യി നി​യ​മി​ച്ചു. വ​​ത്തി​​ക്കാ​​നി​​ലെ അ​​ല്മാ​​യ​​ർ​​ക്കും കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും ജീ​​വ​​നും വേ​​ണ്ടി​​യു​​ള്ള കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ കെ​​വി​​ൻ ഫാ​​രെ​​ലാ​​ണ് ഫ്രേ​​യ​​യെ നി​​യ​​മി​​ച്ച​​ത്. ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 20 അം​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന സ​​മി​​തി​​യി​​ൽ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ഏ​​ക പ്ര​​തി​​നി​​ധി​​യാ​​ണ് ഡോ.​​ഫ്രെ​​യ ഫ്രാ​​ൻ​​സി​​സ്.

മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണു നി​​യ​​മ​​നം. വ​​ത്തി​​ക്കാ​​ന്‍റെ യു​​വ​​ജ​​ന കാ​​ര്യാ​​ല​​യ​​ത്തി​​ലെ പ്ര​​ധാ​​ന വി​​ഷ​​യ​​ങ്ങ​​ളി​​ൽ കൂ​​ടി​​യാ​​ലോ​​ച​​ന ന​​ട​​ത്തി ഉ​​പ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​ക​​യെ​​ന്ന​​താ​​ണു പ്ര​​ധാ​​ന ദൗ​​ത്യം.


ജീ​​സ​​സ് യൂ​​ത്ത് കോ​​യ​​മ്പ​​ത്തൂ​​ർ സോ​​ൺ മു​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​റും ഇ​​പ്പോ​​ൾ ത​​മി​​ഴ്നാ​​ട് റീ​​ജ​​ണ​​ൽ അ​​സി​​സ്റ്റ​​ന്‍റ് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​റു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന ഡോ.​​ഫ്രേ​​യ ഫ്രാ​​ൻ​​സി​​സ് രാ​​മ​​നാ​​ഥ​​പു​​രം ഹോ​​ളി ട്രി​​നി​​റ്റി ക​​ത്തീ​​ഡ്ര​​ൽ ഇ​​ട​​വ​​കാം​​ഗം ചാ​​ല​​യ്ക്ക​​ൽ സി.​​സി. ഫ്രാ​​ൻ​​സി​​സി​​ന്‍റെ​​യും ജ​​സ്റ്റി ഫ്രാ​​ൻ​​സി​​സി​​ന്‍റെ​​യും ഇ​​ള​​യ മ​​ക​​ളാ​​ണ്. തൃ​​​​ശൂ​​​​ർ ഏ​​​​നാ​​​​മാ​​​​ക്ക​​​​ലാ​​​​ണ് സ്വ​​​​ദേ​​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.