ബിഹാറിൽ പ്രളയ മുന്നറിയിപ്പ്
Monday, September 30, 2024 4:09 AM IST
പാറ്റ്ന: ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ പ്രളയമുന്നറിയിപ്പ് നൽകി. ബിർപുർ അണക്കെട്ടിൽ നിന്ന് കോസി നദിയിലേക്ക് 6.61 ലക്ഷം ക്യുസെക് ജലമാണ് തുറന്നു വിട്ടത്.
1സംസ്ഥാനത്തെ പതിമൂന്നു ജില്ലകളിലെ 16 ലക്ഷത്തിലധികം ജനങ്ങളെ ഇതു ബാധിക്കുമെന്നു അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്നു സംസ്ഥാനത്തെ മറ്റ് നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നിരവധി പേരെ അഭയാർഥി ക്യാന്പുകളിലേക്ക് മാറ്റി.