കാഴ്ച, കേള്‍വി പരിമിതർക്കായി പ്രതിദിന വാർത്താ ബുള്ളറ്റിൻ വേണം: സുപ്രീംകോടതി
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: കാഴ്ച പരിമിതർക്കും കേള്‍വിശക്തിക്കു തകരാർ ഉള്ളവർക്കുമായി ദൂരദർശനിൽ പ്രതിദിന പ്രത്യേക വാർത്താ ബുള്ളറ്റിൻ തുടങ്ങണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസാർഭാരതിയിൽനിന്ന് ഇക്കാര്യത്തിൽ അഭിപ്രായം ആരായണമെന്ന് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.വി.വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറലിനോടു നിർദേശിക്കുകയും ചെയ്തു.