ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
Monday, January 13, 2025 2:59 AM IST
ബിജാപുർ:ഛത്തീസ്ഗഡിലെ ബിജാപുരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ രണ്ട് സ്തീകളു ൾപ്പെടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ദ്രാവതി നാഷണൽ പാർക്ക് വനമേഖലയിൽ മദ്ദേഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാസേനയുടെ സംയുക്ത സംഘത്തിനുനേരേയാണ് ആദ്യം ആക്രമണം നടന്നത്. ജില്ലാ റിസര്‍വ് ഗാര്‍ഡ്, പ്രത്യേകദൗത്യസേന എന്നിവരുൾപ്പെടുന്ന സംഘം തിരിച്ചടിച്ചു.
ഏറ്റുമുട്ടലിനുശേഷം മാവോയിസ്റ്റുക ളുടെ മൃതദേഹം കിടന്ന സ്ഥലത്തു നടത്തിയ പരിശോധനയിൽ തോക്കുകളും സ് ഫോടകവസ്തുക്കളും കണ്ടെത്തി.ഈവർഷം ഇതുവരെ 12 മാവോയിസ്റ്റുകളെയാണ് വിവിധ ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന വധിച്ചത്.
കഴിഞ്ഞ ആറാം തീയതി നാരായൺപുർ-ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഒന്‍പതാംതീയതി സുക്മയിൽ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ജനുവരി മൂന്നിന് റായ്പുരിൽ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടുവെന്ന് സുരക്ഷാസേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.