ഖരഗ്പുർ ഐഐടിയിലെ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
Tuesday, January 14, 2025 2:01 AM IST
കോൽക്കത്ത: ഖരഗ്പുർ ഐഐടിയിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർഥിയായ ഷോവോൻ മാലിക്കിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച മാലിക്കിന്റെ മാതാപിതാക്കൾ സന്ദർശനത്തിനായി മുറിയിലെത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടാകാത്തതിനാൽ, മാതാപിതാക്കളും സ്ഥാപനത്തിലെ ജീവനക്കാരും ചേർന്ന് വാതിൽ തകർത്ത് അകത്തു കടക്കുകയായിരുന്നു.
തലേദിവസം രാത്രി ഫോണിൽ സംസാരിച്ചപ്പോൾ മകൻ അസ്വസ്ഥനായിരുന്നതായി തോന്നിയില്ലെന്നു മാതാപിതാക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം പൂർത്തിയായെന്നും അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുന്പ് ഖരഗ്പുർ ഐഐടിയിലെ ജൂണിയർ ലാബ് ടെക്നീഷനെയും കാന്പസിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.