മുതിർന്ന അഭിഭാഷകൻ ഇക്ബാൽ ചഗ്ല അന്തരിച്ചു
Monday, January 13, 2025 2:59 AM IST
മുംബൈ: രാജ്യത്തെ പ്രമുഖ നിയമജ്ഞരിലൊരാളായ ഇക്ബാൽ ചഗ്ല (85) അന്തരിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1970 കളിലാണ് പ്രാക്ടീസ് തുടങ്ങിയത്.
1990 മുതൽ 99 വരെ ബോംബെ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. സിവിൽ, കന്പനി നിയമങ്ങളിൽ പ്രഗത്ഭനായ ഇക്ബാൽ ചഗ്ലയ്ക്കു സുപ്രീംകോടതി ജഡ്ജിയായി ശിപാർശ ലഭിച്ചുവെങ്കിലും നിരസിക്കുകയായിരുന്നു.
ബോംബെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എം.സി. ചഗ്ലയുടെ മകനാണ് ഇക്ബാൽ ചഗ്ല. മകൻ ആർ.ഐ. ചഗ്ല ബോംബെ ഹൈക്കോടതിയിൽ ഇപ്പോൾ ജഡ്ജിയാണ്.