ല​​​​ക്നൗ: ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഹെ​​​​ൽ​​​​മ​​​​റ്റ് ധ​​​​രി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് പ​​​​ന്പു​​​​ക​​​​ളി​​​​ൽ​​നി​​ന്ന് പെ​​​​ട്രോ​​​​ൾ ന​​​​ൽ​​​​ക​​​​രു​​​​തെ​​​​ന്ന പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് ശി​​​​പാ​​​​ർ​​​​ശ.

ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് 75 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ​​​​യും ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റു​​​​മാ​​​​ർ​​​​ക്കും എ​​​​ല്ലാ പെ​​​​ട്രോ​​​​ൾ പ​​​​ന്പു​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ബ്ര​​​​ജേ​​​​ഷ് ന​​​​രെ​​​​യ്ൻ സിം​​​​ഗ് ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ത്തു കൈ​​​​മാ​​​​റി.

ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ഹെ​​​​ൽ​​​​മ​​​​റ്റ് ധ​​​​രി​​​​ക്കാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ചേ​​​​ർ​​​​ന്ന റോ​​​​ഡ് സു​​​​ര​​​​ക്ഷാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് ക​​​​ത്തി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.


യു​​​​പി​​​​യി​​​​ൽ റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ വ​​​​ർ​​​​ഷം 26,000 പേ​​​​ർ മ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്ക്. 2019ൽ ​​​​ഈ പ​​​​ദ്ധ​​​​തി ഗൗ​​​​തം​​​​ബു​​​​ദ്ധ​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

1988ലെ ​​​​മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ​​​​സ് ആ​​​​ക്ടി​​​​ലും 1998ലെ ​​​​ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും ആ​​​​ർ​​​​ടി ഓ​​​​ഫീ​​​​സു​​​​മാ​​​​ർ, പോ​​​​ലീ​​​​സു​​​​കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ബാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണെ​​​​ന്ന് ഉ​​ത്ത​​ര​​വി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു.